ജീവിക്കാൻ: മനുഷ്യരും വനം വകുപ്പും തമ്മിൽ തുറന്ന പോരാട്ടം വരും....

ജീവിക്കാൻ: മനുഷ്യരും വനം വകുപ്പും തമ്മിൽ തുറന്ന പോരാട്ടം വരും....
Dec 12, 2024 01:31 PM | By PointViews Editr

കണ്ണൂർ: മനുഷ്യ - വന്യ ജീവി സംഘർഷം (man - animal conflict) എന്ന സർക്കാർ പ്രയോഗത്തിന് വിട നൽകാൻ കാലമായി . ഇനി മുതൽ മനുഷ്യ - വനം വകുപ്പ് സംഘർഷം എന്ന പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കാൻ കേരള ജനത തയാറെടുക്കേണ്ട കാലമായി. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുണ്ടായിസത്തിന് വഴി തെളിക്കുന്ന നിർദ്ദേശങ്ങളുമായി സാക്ഷാൽ പിണറായി വിജയനും സർക്കാരും രംഗത്ത് വന്നു എന്നതാണ് ജനങ്ങളുടെ സ്വഭാവവ്യതിയാനത്തിന് വഴി തുറക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കുന്നത്.

2024 നവംബർ 1 ന് കേരള ഗസറ്റിൽ വിജ്ഞാപനം ചെയ്ത കേരള വന നിയമ ഭേദഗതി 2024 പ്രകാരം ഫോറസ്റ്റ് വകുപ്പിന് അനിയന്ത്രിതമായ അധികാരങ്ങൾ നൽകി ഫോറസ്റ്റ് ഗുണ്ടാരാജിന് വഴിവെക്കുന്ന നിയമ ഭേദഗതി നടത്തുന്നത് ജനങ്ങളോടും നിയമവാഴ്ചയോടുമുള്ള വെല്ലുവിളിയാണ്. ആയതുകൊണ്ട് എത്രയും പെട്ടെന്ന് ഈ നിയമഭേദഗതി സർക്കാർ റദ്ദ് ചെയ്യണമെന്ന ആവശ്യം ശക്തമാകുകയാണ്.

ഈ നിയമ ഭേദഗതിയിലൂടെ ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന പ്രധാനപ്പെട്ട പല കാരണങ്ങളുണ്ട് എന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 1. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലെ ഏറ്റവും താഴ്ന്ന ഉദ്യോഗസ്ഥരായ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്കു വരെ വാറണ്ട് പോലുമില്ലാതെ ആരുടെ വീട്ടിലും, എവിടെയും ഏതു കെട്ടിടത്തിലും കയറി പരിശോധിക്കാനും അറസ്റ്റ് ചെയ്യാനുമുള്ള അനിയന്ത്രിതമായ അധികാരം. 2. വാച്ചർമാർ അടക്കമുള്ള ഫോറസ്റ്റ് വകുപ്പിലെ താത്കാലിക ജീവനക്കാർക്കും വാഹന പരിശോധന അടക്കമുള്ള അനിയന്ത്രിതമായിട്ടുള്ള അധികാരങ്ങൾ. 3. വനത്തോട് ചേർന്നുള്ള പുഴകളിൽ പരിപൂർണ്ണമായ മീൻ പിടുത്ത നിരോധനവും തദ്ദേശ വാസികൾക്ക് എല്ലാവിധ അവകാശങ്ങളും ഹനിച്ചുകൊണ്ട് ഫോറസ്റ്റ് വകുപ്പിന്റെ കൈപ്പടിയിൽ പുഴയും മറ്റു അനുബന്ധ സ്ഥലങ്ങളും കൊണ്ടുവരുന്നു. അതിനുപുറമേ പോലീസിനുള്ളത് പോലെ ക്രമസമാധാന പ്രശ്നമുണ്ടാകുമ്പോൾ അതിൽ ഇടപെട്ട് കേസെടുക്കാനും അറസ്റ്റ് ചെയ്യാനുമുള്ള അധികാരം കൂടെ ഞങ്ങൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സംഘടനയും രംഗത്തുണ്ട്.

പത്തനംതിട്ടയിലെ പൊന്നു മത്തായിക്ക് സംഭവിച്ചത് പോലെ കേരളത്തിലെ ആരുടെ വീട്ടിലും ഇരച്ചുകയറി ആളുകളെ കസ്റ്റഡിയിൽ എടുക്കുവാനും മർദ്ധിക്കുവാനും വേണമെങ്കിൽ കൊന്നു തള്ളുവാനുമുള്ള

അധികാരം ഫോറസ്റ്റ് വകുപ്പിന് നൽകുന്ന തരത്തിലുള്ള കിരാതവും ജനവിരുദ്ധവുമാണ് ഈ നിയമ ഭേദഗതി.

ഈ നിയമത്തെ ചെറുത്തു തോൽപ്പിക്കാൻ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആരംഭിക്കുമെന്ന് കർഷക സംഘടനയായ കിഫ പ്രഖ്യാപിച്ചു. നിയമവാഴ്ചയിൽ വിശ്വാസമുള്ള മുഴുവൻ ആളുകളും ഈ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കണമെന്നും കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ ആഹ്വാനം ചെയ്തു..

Live: Open fight between humans and forest department will come….

Related Stories
ഞാൻ മരിക്കുന്നില്ലല്ലോ......  പ്രതീക്ഷ നൽകുന്ന ഹോപ്പ് പ്രകാശിപ്പിച്ച് ഫ്രാൻസിസ് മാർപ്പാപ്പ.

Jan 16, 2025 08:56 AM

ഞാൻ മരിക്കുന്നില്ലല്ലോ...... പ്രതീക്ഷ നൽകുന്ന ഹോപ്പ് പ്രകാശിപ്പിച്ച് ഫ്രാൻസിസ് മാർപ്പാപ്പ.

ഞാൻ മരിക്കുന്നില്ലല്ലോ...... പ്രതീക്ഷ നൽകുന്ന ഹോപ്പ് പ്രകാശിപ്പിച്ച് ഫ്രാൻസിസ്...

Read More >>
കേരളത്തിലെ യഥാർഥ സാമൂഹിക നവോത്ഥാന നായകൻ്റ ചരമ ദിനം - ജനുവരി 3.

Jan 3, 2025 09:25 AM

കേരളത്തിലെ യഥാർഥ സാമൂഹിക നവോത്ഥാന നായകൻ്റ ചരമ ദിനം - ജനുവരി 3.

കേരളത്തിലെ യഥാർഥ സാമൂഹിക നവോത്ഥാന നായകൻ്റ ചരമ ദിനം - ജനുവരി...

Read More >>
കുടിയാനെ ജന്മിയാക്കിയ ഒരു പാതിരിയുടെ ചരമ വാർഷികം.

Dec 28, 2024 04:40 PM

കുടിയാനെ ജന്മിയാക്കിയ ഒരു പാതിരിയുടെ ചരമ വാർഷികം.

കുടിയാനെ ജന്മിയാക്കിയ ഒരു പാതിരിയുടെ ചരമ...

Read More >>
ഇന്ത്യയെ ഹൃദയത്തിൽ സൂക്ഷിച്ച ഒരാൾ: മാത്യു കുഴൽനാടൻ എംഎൽഎ

Dec 27, 2024 03:19 PM

ഇന്ത്യയെ ഹൃദയത്തിൽ സൂക്ഷിച്ച ഒരാൾ: മാത്യു കുഴൽനാടൻ എംഎൽഎ

ഇന്ത്യയെ ഹൃദയത്തിൽ സൂക്ഷിച്ച ഒരാൾ: മാത്യു കുഴൽനാടൻ...

Read More >>
ഡോ.മൻമോഹൻ സിംഗ്  ആരായിരുന്നു? !!!

Dec 27, 2024 10:12 AM

ഡോ.മൻമോഹൻ സിംഗ് ആരായിരുന്നു? !!!

ഡോ.മൻമോഹൻ സിംഗ് ആരായിരുന്നു?...

Read More >>
മനുഷ്യനാകണം മനുഷ്യനാകണം.. ഇന്ന് ലോക മനുഷ്യാവകാശദിനം. മനുഷ്യാവകാശ നിയമങ്ങളെ അറിയാൻ വായിക്കുക....

Dec 10, 2024 01:56 PM

മനുഷ്യനാകണം മനുഷ്യനാകണം.. ഇന്ന് ലോക മനുഷ്യാവകാശദിനം. മനുഷ്യാവകാശ നിയമങ്ങളെ അറിയാൻ വായിക്കുക....

മനുഷ്യനാകണം മനുഷ്യനാകണം.. ഇന്ന് ലോക മനുഷ്യാവകാശദിനം. മനുഷ്യാവകാശ നിയമങ്ങളെ അറിയാൻ...

Read More >>
Top Stories